സ്വന്തം പാർട്ടിയുടെ പിതൃത്വം കണ്ടെത്തിയിട്ട് പോരേ റിയാസേ വല്ലവൻ്റേം വിജയത്തിൻ്റെ തന്തയേ തേടൽ?

സ്വന്തം പാർട്ടിയുടെ പിതൃത്വം കണ്ടെത്തിയിട്ട് പോരേ റിയാസേ വല്ലവൻ്റേം വിജയത്തിൻ്റെ തന്തയേ തേടൽ?
Oct 31, 2024 04:36 PM | By PointViews Editr

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ രഹസ്യം ചർച്ച ചെയ്യുന്നതിന് മാന്യമായ വാക്കുകൾ ഉപയോഗിക്കാൻ ഒരു മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. അത് മനസ്സിലാക്കി പെരുമാറാൻ കഴിയാത്ത മന്ത്രിയോട് ഈ നാട്ടിലെ ഏത് പൗരനും അതിൻ്റേതായ രീതിയിൽ പ്രതികരിക്കാൻ അവകാശമുണ്ട്. റിയാസി നോട് കോൺഗ്രസ് ചോദിക്കേണ്ടത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്തയാരാണെന്ന് റിയാസി നോ അയാളുടെ അമ്മായി അപ്പനോ അറിയാമോ എന്നാണ് ? ചുറ്റും നോക്കി ഒരാളെ നിശ്ചയിക്കാൻ പോലും ഇത്തിരി വിഷമിക്കും.എം.എൻ.റോയ് ആണോ ഡാങ്കേയാണോ എന്ന് തന്ത തർക്കം തുടങ്ങേണ്ടി വരും ആദ്യം. എന്നിട്ടല്ലേ ആരുടെ തന്ത ആരാണെന്ന് തീരുമാനിക്കാൻ. എന്താ റിയാസ് മന്ത്രീ ബിജെപിയോട് ഇത്ര പുഛം? സ്വന്തം രണ്ടാനമ്മയിയപ്പൻ പണ്ട് ജനസംഘത്തിൻ്റെയും ആർ. എസ് എസിൻ്റെയും പിന്തുണയിൽ മത്സരിച്ച ചരിത്രം ഒന്ന് കൂടി ഓർത്തിട്ടു വേണ്ടേ മറ്റുള്ളവരെ പുഛിക്കാനൊക്കെ. അതും പോട്ടെ, എന്താണ് മന്ത്രി റിയാസിൻ്റെ ശരിയായ പാർട്ടി ? സിപിഎമ്മോ അതോ മറ്റേതെങ്കിലുമാണോ? ആദ്യം തൻ്റെ കള്ളി പുറത്തു വരട്ടെ എന്നിട്ടല്ലേ സുരേഷ് ഗോപിയുടെ ജാതകം വായിക്കൽ ഒക്കെ. മുഹമ്മദ് റിയാസിൻ്റെ രാഷ്ട്രീയ പിതൃത്വവും അതിൻ്റെ ഡിഎൻഎ യും ചർച്ച ചെയ്യേണ്ട കാലമായിരിക്കുന്നു. അൻവർ എന്ന ഏഴാം കൂലിയേയും ജലീൽ എന്ന അഞ്ചാം പത്തിയെയും ചാന്ത് പൊട്ടുകളാക്കി റിയാസും ഡൂപ്ലിക്കേറ്റ് കമ്യൂണിസ്റ്റായ പിണറായിയും ചേർന്ന് സമീപകാലത്ത് നടത്തിയ ഖിലാഫത്ത് ലഹള എന്തിനായിരുന്നു എന്ന് ആദ്യം വ്യക്തമായാൽ തീരുന്ന രാഷ്ട്രീയ ഭാവിയൊക്കെയേ റിയാസിനുളളൂ. 2047ൽ ഖിലാഫേറ്റ് ഉണ്ടാക്കാൻ ഇറങ്ങിയവരൊക്കെ തീഹാർ ജയിലിൽ 1,2, 3 എണ്ണി കിടക്കുന്ന വിവരം ഓർക്കുന്നത് നല്ലതാ. എന്നാൽ പിന്നെ 2024 ൽ തന്നെ ഖിലാഫേറ്റ് ഉണ്ടാക്കാമോ എന്ന് നോക്കിയാണ് വ്യാജ കമ്യൂണിസ്റ്റും ബിരിയാണി ചെമ്പ് സൗദിയിൽ നിന്ന് തന്നെ എത്തിച്ച് ക്ലിഫ് ഹൗസിൽ സൂക്ഷിക്കുകയും ചെയ്ത കാരണഭൂതനെ മറയാക്കി കളിച്ച കളിയൊക്കെ ജനത്തിന് മനസ്സിലായി വരുന്നുണ്ട്. മുഖ്യമന്ത്രിയായി ഖിലാഫത്ത് ഒക്കെ നടത്താൻ കമ്യൂണിസത്തെ മറയാക്കി നടത്തിയ നീക്കം പാളിയത് ജനാധിപത്യ ബോധമുള്ള ഒരു സംസ്കാരം ഇവിടെ ഉള്ളതുകൊണ്ടാണ്. കാലാകാലം ബിജെപിക്ക് കൂട്ടിക്കൊടുത്ത് വട്ടപ്പൂജ്യമായി മാറിയ കമ്യൂണിസം ഇപ്പോൾ സുഡാപ്പീസിന് കൂട്ടിക്കൊടുക്കുന്ന ചരിത്രം ആർക്കുമറിയില്ല എന്ന് റിയാസ് മന്ത്രി കരുതുന്നെങ്കിൽ തെറ്റി. അതറിയാവുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. പാർട്ടിയിലുണ്ട്. കേരളത്തിലുണ്ട്. അത് കൊണ്ടാണ് 2024 ലെ താങ്കളുടെ ഖിലാ ഫേറ്റ് നീക്കം പാളിയത്. അതു കൊണ്ട് കമ്യൂണിസം പൊതിഞ്ഞ് റിയാസ് ഇറക്കുന്ന നമ്പർ ഒക്കെ അങ്ങ് ക്ലിഫ് ഹൗസിലെ നിഷ് ഗുണപരബ്രഹ്മത്തിന് ചാർത്തി കൊടുത്താൽ മതി. സുരേഷ് ഗോപിക്ക് ജയം ഉറപ്പാക്കാൻ സിപിഐയിലെ സുനിൽകുമാറിന് സീറ്റ് കൊടുത്ത്, സിപിഎം ലെ ബിരിയാണി ചെമ്പ് താങ്ങികൾ വോട്ട് സുരേഷ് ഗോപിക്ക് കുത്തി എന്ന വസ്തുത ആർക്കുമറിയില്ല എന്ന് കരുതിയോ റിയാസ്? ഇ എം എസും നായനാരും ഒക്കെ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ബിജെപി- സിപിഎം അവിഹിതത്തിൻ്റെയും വേഴ്ചയുടെയും സന്തതിയെ കാണണമെങ്കിൽ നേരേ ക്ലിഫ് ഹൗസിലോട്ട് വച്ച് പിടിച്ചിട്ട് അവിടുത്തെ കാരണഭൂതൻ്റെ മുഖത്ത് നോക്കിയാൽ മതി. ബി ജെ പിയുടെ ഐശ്വര്യമാണ് ആ മുത്തും മുത്തുച്ചിപ്പിയും. ആദ്യം അയാളുടെ രാഷ്ട്രീയ പിതൃത്വത്തിൻ്റെ ഡിഎൻഎ ഒക്കെ പരിശോധിച്ച് ഒരു കാവിയങ്ങ് പുതപ്പിക്കുക പിന്നെ സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയാൽ പിന്നിൽ പച്ച വെളിച്ചം തെളിയുന്നത് കാണാം. അതു കൂടി കഴിഞ്ഞിട്ട് പോരേ സുരേഷ് ഗോപിയുടെ വിജയവും കോൺഗ്രസിൻ്റെ ഡിഎൻഎയും.

പിന്നെ ഒരു കാര്യം കൂടി അങ് പറഞ്ഞേക്കാം - കോൺഗ്രസിന് ഒരൊറ്റ തന്തയേ ഉള്ളൂ. അലൻ ഒക്ടേവിയൻ ഹ്യും.

Is it enough to find the paternity of your own party and seek the essence of success?

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories